The Commission publishes this paper without an answer key, so no answers are shown.
1. ഒന്നേകാല്‍ നൂറ്റാണ്ടിനിടെ ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള അത്യുഷ്ണത്തില്‍ തപിക്കുകയാണ് രാജ്യം. ഇനി വരാനിരിക്കുന്നത് ഇതിലും കൊടിയ ചൂടാണെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പു നല്‍കുന്നു. ആസന്നമായ ദുരന്തം എന്ന നിലയില്‍ തന്നെ കണ്ട് മുന്നൊരുക്കം നടത്തേണ്ട സമയമാണിത്. ഈ സാഹചര്യത്തില്‍ കേരളത്തിലെ ഉഷ്ണതരംഗ പ്രതിരോധകര്‍മ്മ പദ്ധതിയും (ഹീറ്റ് ആക്ഷന്‍ പ്ലാന്‍) അടിമുടി പരിഷ്കരിക്കേണ്ടിയിരിക്കുന്നു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തെ കാലാവസ്ഥാമാറ്റം ഗുരുതരമായി ബാധിക്കാറില്ല. എന്നാല്‍, മുന്‍ വര്‍ഷത്തേക്കാള്‍ ഇപ്പോള്‍ ചൂട് കാര്യമായി കൂടി വരുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. ഈ വര്‍ഷം മാര്‍ച്ച് ആയപ്പോഴേക്കും ചൂട് അസഹ്യമായി. കഴിഞ്ഞ ഫെബ്രുവരിയിലേതിനെക്കാള്‍ 0.65 ഡിഗ്രി ചൂട് ഇത്തവണ കൂടിയതായാണ് കണക്ക്. ഈ പോക്കു പോയാല്‍ ഏപ്രിലില്‍ കേരളം വരണ്ടുണങ്ങും. കടുത്ത വരള്‍ച്ചയുടെ മുന്നറിയിപ്പാണ് പ്രകൃതിയില്‍ നിന്ന് മുഴങ്ങുന്നത്. 'എല്‍നിന്നോ' പ്രതിഭാസം ഇത്തവണയുമുണ്ടാകുമെന്നാണ് ആഗോള കാലാവസ്ഥാ സംഘടന പറയുന്നത്. അത് കൂടി വന്നാല്‍ നമ്മുടെ പ്രകൃതിയും ജീവിതവും എങ്ങനെ തകിടം മറിയുമെന്നു കണ്ടറിയണം. ഹൈദരാബാദാണ് ഇന്ത്യയില്‍ ആദ്യമായി ഹീറ്റ് ആക്ഷന്‍ പ്ലാന്‍ /നടപ്പി ലാക്കിയത്. 2013-ല്‍ തുടങ്ങിയ ഈ ഉഷ്ണകാലകർമ്മപദ്ധതി മറ്റു നഗരങ്ങള്‍ക്കും മാതൃകയായി ഇതിന്റെ ചുവടുപിടിച്ച് 2020-ല്‍ കേരളം ഈ പദ്ധതി Ii ആവിഷ്കരിച്ചു. കേരളദുരന്തനിവാരണ അതോറിറ്റിയുടെ കിഴിലായിരുന്നു ഇത്. ഹീറ്റ് ആക്ഷന്‍ പ്ലാന്‍ പ്രകാരമുള്ള പല നിര്‍ദ്ദേശങ്ങളും കേരളം നടപ്പിലാക്കി വരുന്നുണ്ട്. എല്ലാവര്‍ക്കും ശുദ്ധജലം ലഭ്യമാക്കുക, ഉഷ്ണ
കാരണമുണ്ടാകാനിടയുള്ള ശാരീരിക പ്രശ്നങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുക, ജനങ്ങളെ ബോധവല്‍ക്കരിക്കുക, തണലിടങ്ങളും വിശ്രമകേന്ദ്രങ്ങളുമൊരുക്കുക തുടങ്ങിയവയെല്ലാം അതിർപ്പെടുന്നു. ജനത്തിനുണ്ടാകുന്ന ശാരീരിക സ്വാസ്ഥ്യങ്ങള്‍ പരിഹരിക്കാന്‍ എല്ലാ ഉദ്യോഗസ്ഥന്മാര്‍ക്കും പ്രാഥമിക ആരോഗ്യ പരിശീലനം നല്‍കണം എന്നൊരു നിര്‍ദ്ദേശം കൂടിയുണ്ടായിരുന്നു. അത് എത്രത്തോളം പ്രായോഗികമായി എന്നു വ്യക്തമല്ല. അതതു കാലത്തെ ഉഷ്ണ പ്രതിസന്ധിയെ നേരിടാനുള്ള പദ്ധതികളാണ് ഇവയെല്ലാം ചൂട് കൂടി വരുന്നെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ J) ഇനി ദീര്‍ഘകാലാടി സ്ഥാനത്തിലുള്ള കര്‍മ്മപദ്ധതികളാണ് വേണ്ടത്. അത് രൂപപ്പെടുത്തേണ്ടത് വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തിലാവണം. 44 നദികളൊഴുകുന്ന ഒരു സംസ്ഥാനം മഴ നിലയ്ക്കുന്നതോടെ വരണ്ടുവേവുന്നത് ഒട്ടും ആശ്വാസ്യമല്ല. പെയ്യുന്ന മഴവെള്ളം മുഴുവന്‍ രണ്ടു ദിവസം കൊണ്ട് കടലിലെത്തുന്നെന്നത് നമ്മുടെ ജലസംഭരണ പ്രവര്‍ത്തനങ്ങളുടെ പരാജയത്തെയാണ് കാണിക്കുന്നത്. വയലുകളും, തണ്ണീര്‍ത്തടങ്ങളും ചതുപ്പുകളും ഇല്ലാതെയാക്കിയതിനന്‍്റെ ഫലമായി ആളോഹരി ജലലഭ്യതയില്‍ വന്‍ ഇടിവാണ് കേരളത്തിലുണ്ടായത്. ഭൂഗര്‍ഭ ജലസ്രോതസ്സുകള്‍ ഇല്ലാതായി. ലഭിക്കുന്ന വെള്ളത്തിന്റെ ഒരംശമെങ്കിലും ഭൂമിയുടെ ഉപരിതലത്തില്‍ പിടിച്ചു നിര്‍ത്തുന്നതിന് പദ്ധതികള്‍ വേണം. ഓരോ പ്രദേശത്തും വേനല്‍ക്കാല /ത്തേക്കാവശ്യമുള്ള വെള്ളം സംഭരിക്കേണ്ട ഉത്തരവാദിത്വം അതത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നല്‍കണം അവര്‍ ജനകിയ സഹകരണത്തോടെ ഈ ഉത്തരവാദിത്വം നിറവേറ്റണം. മഴവെള്ളക്കൊഴ്ത്തു പോലുള്ളവ കര്‍ശനമായി നടപ്പാക്കണം. മഴയും വെള്ള പ്പൊക്കവും പോലെത്തന്നെ അസഹ്യമായ ചൂടും വരള്‍ച്ചയും ഇനി അപ്രതീ ക്ഷിത ദുരന്തങ്ങളല്ല. എന്തും സംഭവിക്കാവുന്ന തരത്തില്‍ കാലാവസ്ഥ/ തകിടം മറിഞ്ഞു കഴിഞ്ഞു. ദീര്‍ഘവീക്ഷണത്തോടെ ശാസ്ത്രീയമായി അതിനെ നേരിടുക മാത്രമാണ് പോംവഴി പ്രളയത്തെ നേരിടാന്‍ നമ്മള്‍ കൈക്കൊണ്ടതു പോലൊരു കര്‍മ്മ പദ്ധതി ഇനി എല്ലാ വര്‍ഷവും വേനലിന്റെ കാര്യത്തിലുംവേണം. സ്വാഭാവിക കാലാവസ്ഥാ മാറ്റത്തെ നിയന്ത്രിക്കാനാവില്ല. പക്ഷേ മനുഷ്യ പ്രേരിതമായ കാര്യങ്ങള്‍ കൊണ്ടു കൂടി കാലാവസ്ഥയ്ക്ക് മാറ്റമുണ്ടാകുന്നു. കാട്, കാവുകള്‍, കണ്ടല്‍ക്കാടുകള്‍, തണ്ണീര്‍ത്തടങ്ങള്‍, കുന്നുകള്‍, മലകള്‍, വയലുകള്‍ എന്നിവ നശിപ്പിക്കുന്നതും പ്രധാന കാരണങ്ങളാണ്. സ്വാഭാവിക ജലസംഭരണ സംവിധാനത്തോടൊപ്പം സമഗ്രവും ശാസ്ത്രീയവുമായ ജലസംരക്ഷണവും ആവശ്യമാണ്. (100)
Discussion
Ask a doubt or share a tip.
No comments yet — start the discussion.