Skip to content
10th Level - Practice App Completely Free · 100K+ Users Install

Kerala PSC Reporter Grade-II – Malayalam (Dictation Test) Previous Question Paper – 214/2023

The Commission publishes this paper without an answer key, so no answers are shown.

1. കാർഷിക മേഖലയെ ധാരാളം ചൂഷണം ചെയ്തിട്ടുണ്ട്. അവർ നൽകിയ പല കാർഷിക വിളകളും ഇന്നും നമ്മുടെ നാടിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായി നിലനിൽക്കുന്നു. ഉദാഹരണം, കാപ്പി, തേയില, റബ്ബർ. കേരളം സുഗന്ധ ദ്രവ്യങ്ങൾക്ക് പേരുകേട്ട നാട് കൂടിയാണ്. കൃഷിയെ ആശ്രയിച്ചായിരുന്നു നമ്മുടെ നാടിന്റെ വ്യവസായ മേഖലയും നിലനിന്നു പോയത്.

കാർഷിക വിപ്ലവം അഥവാ ഹരിതവിപ്ലവം എന്ന് പറയുന്നത് 1940-1960 കാലഘട്ടത്തിൽ, പ്രധാനമായും 1960കളിൽ ഇന്ത്യയൊട്ടാകെ നടപ്പാക്കിയ ഏതാനും കാർഷിക വികസന പദ്ധതികളാണ്. 1961ൽ ഇന്ത്യ ഭക്ഷ്യക്ഷാമത്തിന്റെ പിടിയിൽ അകപ്പെട്ടു. അന്ന് രാജ്യത്തെ ക്ഷാമത്തിൽ നിന്നും രക്ഷിക്കുന്നതിനുവേണ്ടി ഇന്ത്യ ഗവൺമെന്റ് മുന്നോട്ടു വച്ച പദ്ധതിയാണ് ഹരിത വിപ്ലവത്തിന് വഴി വച്ചത്. ഹരിത വിപ്ലവത്തിന്റെ നാഴികക്കല്ല് എന്ന് പറയുന്നത് രാസവളങ്ങളും കീടനാശിനികളും ആയിരുന്നു. പുതിയ തരം വിത്തിനങ്ങൾ, കീടനാശിനികൾ, രാസവളങ്ങൾ ഇവയെല്ലാം കാർഷികോൽപ്പാദനം വളരെ വർദ്ധിപ്പിച്ചു. കൂടാതെ സാങ്കേതിക വിദ്യയിൽ ഉണ്ടായ മാറ്റങ്ങൾ പുതിയ യന്ത്രങ്ങൾ കൊണ്ടുവരുന്നതിനും കാരണമായി. ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തെയും പോലെ കേരളത്തെയും ഈ മാറ്റങ്ങൾ ബാധിച്ചു. കാർഷികോൽപ്പാദനം വർദ്ധിച്ചു, ഭക്ഷ്യക്ഷാമം കുറഞ്ഞു. ഭക്ഷണരീതികൾ ആരോഗ്യപ്രദമായി, ആരോഗ്യം വർദ്ധിച്ചു, സമ്പദ്ഘടന വളർന്നു, നാടിന്റെ ജീവിതം ആരോഗ്യപൂർണ്ണമായി. എന്നാൽ, പുതിയ ആരോഗ്യ പ്രശ്നങ്ങളും പരിസ്ഥിതിക പ്രശ്നങ്ങളും ഉയർന്നു വന്നു. അമിതമായ കീടനാശിനികളുടെയും രാസവളങ്ങളുടെയും ഉപയോഗം മൂലവും, മാസ്ക് പോലെയുള്ള പ്രതിരോധ മുറകൾ ഉപയോഗിക്കാഞ്ഞത് കാരണവും കാൻസർ പോലെയുള്ള മാരക രോഗങ്ങൾ പടർന്നു പിടിച്ചു. പ്രകൃതി ഒന്നടങ്കം ചൂഷണം ചെയ്തുകൊണ്ടുള്ള രീതികൾ അവലംബിച്ചത് കൊണ്ട് തന്നെ, ഹരിതഗൃഹ വാതക പ്രഭാവം, ജൈവവൈവിധ്യ നഷ്ടം, പുനഃസ്ഥാപിക്കാൻ കഴിയാത്ത ഊർജ്ജസ്രോതസ്സുകളുടെ നഷ്ടം ഇവയൊക്കെ ആയിരുന്നു ദീർഘകാല ഫലങ്ങൾ. ഇപ്പറഞ്ഞവ എല്ലാം തന്നെ നമ്മുടെ കേരളത്തെയും ബാധിച്ച പ്രശ്നങ്ങൾ ആയിരുന്നു. അതിന്റെ ഫലമായി 1940-60 കാലങ്ങളിൽ നാം നേടിയ വർധനവ് പെട്ടെന്ന് തന്നെ കുറയുകയുണ്ടായി. മണ്ണിന്റെ ശേഷി നശിപ്പിച്ചുകൊണ്ടുള്ള കാർഷിക രീതി, വായുവിനെ മലിനമാക്കിക്കൊണ്ടുള്ള കൃഷി, ജീവജാലങ്ങളെ കൊന്നൊടുക്കിക്കൊണ്ടുള്ള വിപ്ലവം വേണ്ട എന്ന മുറവിളി ഉയർന്നു.

ഹരിതവിപ്ലവത്തിന് ശേഷം കാർഷിക മേഖലയിൽ വന്ന മുരടിപ്പ് ആഗോളവൽക്കരണം വന്നതോടുകൂടി ചില മാറ്റങ്ങൾക്ക് സാക്ഷിയായി. 1990കളിൽ പോസ്റ്റ്മോഡേണിസം ആരംഭിച്ചു എന്ന് പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഈ കാലഘട്ടം മുതൽ തന്നെ കൃഷിയിൽ വ്യക്തമായ ചലനങ്ങൾ കാണാൻ കഴിയുന്നു. മട്ടുപ്പാവ് കൃഷിയും, പ്രകൃതി സൗഹൃദ കൃഷിരീതികളും, ജനിതകമാറ്റം വരുത്തിയ വിത്തുകളും എല്ലാം കടന്നുവന്നു. കൂടാതെ, കാർഷിക യന്ത്രങ്ങളിലും രീതികളിലും വ്യത്യാസങ്ങൾ വന്നു. മിനിട്ടുകൾക്കുള്ളിൽ ഏക്കറുകളോളം ഉഴുതുമറിക്കുന്ന സാങ്കേതിക വിദ്യ ഇന്ന് നിലവിലുണ്ട്. (100)

Related reading

Discussion

Ask a doubt or share a tip.

No comments yet — start the discussion.

Leave a comment

Your email address and number are never published. Required fields are marked

We will email you a code to confirm the address. Posting creates a PSCNET account if you do not have one.

By posting, you agree to our Privacy Policy.