Skip to content
10th Level - Practice App Completely Free · 100K+ Users Install

Kerala PSC Assistant Professor (Malayalam) Previous Question Paper – 012/2022

The Commission publishes this paper without an answer key, so no answers are shown.

1. കേരളപാണിനീയത്തില്‍ വര്‍ണങ്ങള്‍ക്ക്‌ ശ്രുതിഭേദം വരുന്നതിന്‌ പല കാരണങ്ങള്‍ പറയു ന്നുണ്ട്‌. അതിലൊന്നാണ്‌ മാര്‍ഗ്ഗഭേദം. oo agli മാര്‍ഗ്ഗഭേദത്തെ വിശദീകരിക്കുന്നത്‌ എപ്രകാരമാണ്‌ ? (3)

2. മലയാളത്തിലെ സമീപകാലഗദ്യാഖ്യാനങ്ങളില്‍ സവിശേഷപഠനം അര്‍ഹിക്കുന്നവ യാണ്‌ അനുഭവാഖ്യാനങ്ങള്‍. അനുഭവാഖ്യാനങ്ങളുടെ കൂട്ടത്തില്‍ 'കേട്ടെഴുത്ത്‌"” എന്ന വിഭാഗത്തിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണ്‌ ? (3)

3. സൂക്ഷ്മമായ അര്‍ത്ഥത്തില്‍ വൃത്തം ഇതിവൃത്തത്തോട്‌ ബന്ധപ്പെട്ടിരിക്കുന്നു' – ഈ നിരീക്ഷണം എത്രത്തോളം പ്രസക്തമാണ്‌ ? (3)

4. കവി, കാവ്യം, സഹൃദയന്‍ എന്നിവ ഭാരതീയ സാഹിത്യ സിദ്ധാന്തങ്ങളുടെ അടിസ്ഥാന സങ്കല്പമാണ്‌. പ്രാചീനാചാര്യന്മാരുടെ വ്യാഖ്യാനമനുസരിച്ച്‌ സഹുൃദയനെവ്പറ്റി ഒരു ലഘുകുറിപ്പ്‌ തയ്യാറാക്കുക. (3)

5. ഫോക്ലോര്‍ നശിക്കുകയല്ല, പരിണമിക്കുകയാണ്‌ ചെയ്യുന്നത്‌” — ഈ ആശയം വ്യക്തമാക്കുക. (3)

6. ഇന്ത്യന്‍ സിനിമയുടെ വികാസചരിത്രത്തില്‍ സത്യജിത്റേയുടെ പങ്കിനെപ്പറ്റി കുറിപ്പെഴുതുക. (3)

7. അറിവുകളുടെയും സംസ്കാരങ്ങളുടെയും കൈമാറ്റം എന്ന നിലയില്‍ വിവര്‍ത്തനത്തിന്‌ പല വ്യവഹാരങ്ങളിലും പ്രാധാന്യമുണ്ട്‌. അതോടൊപ്പം തന്നെ വിവര്‍ത്തനത്തിന്റെ പരി മിതികളും പരാമര്‍ശിക്കാറുണ്ട്‌. സാഹിത്യ വിവര്‍ത്തനത്തില്‍ വിവര്‍ത്തകര്‍ നേരിടുന്ന പ്രധാന പ്രതിസന്ധികള്‍ എന്തൊക്കെയാണ്‌ ? (3)

8. സമ്പന്നവും ബഹുസ്വരവുമായ ദൃശ്യകലാപാരമ്പര്യം കേരളത്തിനുണ്ട്‌. ഈ പാരമ്പര്യ
ത്തില്‍ പെടുന്നതാണ്‌ വെള്ളരിനാടകങ്ങള്‍. എന്താണ്‌ വെള്ളരിനാടകങ്ങള്‍ എന്ന്‌ വിശദമാക്കുക. (3)

9. ആണ്‍ ചരിത്രങ്ങളുടേതാണ്‌ സാഹിത്യം എന്ന സാമാന്യധാരണയെ തിരുത്തുന്ന വിധം ല്ല സ്ത്രരചനകള്‍ കൊണ്ട്‌ സമ്പന്നമാണ്‌ മലയാള നോവലിന്റെ വര്‍ത്തമാന കാലഘട്ടം. fost ഈ നിരീക്ഷണത്തോട്‌ യോജിക്കുന്ന പ്രതികരണം തയ്യാറാക്കുക. (5)

10. മണിപ്രവാളത്തില്‍ ചോളഭാഷയുണ്ട്‌ എന്ന പൂര്‍വ്വപക്ഷവാദത്തെ ലീലാതിലകകാരന്‍ ഖണ്ഡിക്കുന്നതെങ്ങനെ ? (5)

11. കേരളം കണ്ട ആത്മീയാചാര്യന്മാരില്‍ വൃത്യസ്തത പുലര്‍ത്തിയ ആളായിരുന്നു ശ്രീനാരായണ ഗുരു. ഗുരുവിന്റെ ദര്‍ശനങ്ങളുടെ പ്രത്യേകതകള്‍ എന്തൊക്കെയാണ്‌ ? (5)

12. വൈദേശികമായ സാഹിത്യഭാവുകത്വങ്ങള്‍ മലയാളഭാവനയെ വലിയ തോതില്‍ cryjousi ം നിച്ചിട്ടുണ്ട്‌. അവയില്‍ ഒന്നാണ്‌ മാജിക്കല്‍ റിയലിസം. മാജിക്കല്‍ റിയലിസത്തെ പരിച യപ്പെടുത്തുന്ന വിധത്തില്‍ ഒരു കുറിപ്പ്‌ തയ്യാറാക്കുക. (ട Marks) (5)

13. മലയാള നിരൂപണരംഗത്ത്‌ ആധുനിക കവിത്രയം നല്ലിയ സംഭാവനകളെ എങ്ങനെ സംഗ്രഹിക്കാം ? (5)

14. അറിവിന്റെ വിനിമയം നിര്‍വ്വഹിക്കുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക്‌ വലുതാണ്‌. അതോടൊപ്പം ജനസമ്മിതി രൂപീകരിക്കുന്ന കാര്യത്തിലും മാധ്യമങ്ങളുടെ സ്വാധീനം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്‌. ടെലിവിഷന്‍ എന്ന മാധ്യമത്തെ മുന്‍നിര്‍ത്തി ജനസമ്മിതി രൂപീകരണത്തെവപ്പറ്റി നിങ്ങളുടെ കണ്ടെത്തലുകള്‍ അവതരിപ്പിക്കുക. (5)

15. ബരദ്ധിക വികസനവും ഭാഷാസമാര്‍ജ്ജനവും തമ്മിലുള്ള ബന്ധം വിശദമാക്കി ഭാഷാ ബോധനത്തില്‍ അനുവര്‍ത്തിക്കാവുന്ന വ്യത്യസ്ത പഠനസിദ്ധാന്തങ്ങള്‍ വിശദ മാക്കുക. | (5)

16. വൈവിദ്ധ്യാത്മക പഠന (Differentiated learning) ത്തിന്റെ പ്രസക്തി വിശദമാക്കി ഭാഷാ ക്ലാസ്സുമുറികളില്‍ വൈവിദ്ധ്യങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട്‌ ബോധനം നിര്‍വ്വഹിക്കുന്നതെങ്ങനെയെന്ന്‌ വ്യക്തമാക്കുക. iy (5)

17. ഭാഷാപഠനത്തില്‍ ഇ-ലേണിംഗിന്റെ (e-learning) സാദ്ധ്യതകള്‍ വ്യക്തമാക്കി ബോധന ത്തിലും മൂല്യനിര്‍ണ്ണയത്തിലും സാങ്കേതിക വിദ്യാധിഷ്ഠിതമായ വിഭവസ്രോതസ്സുകള്‍ (digital resources) ഉപയോഗിക്കുന്നതെങ്ങനെയെന്നു ചര്‍ച്ച ചെയ്യുക. (5)

18. ഭാഷാദ്ധ്യാപകരുടെ അദ്ധ്യാപന നിലവാരമുയര്‍ത്തുവാന്‍ ഉപയോഗപ്പെടുത്താവുന്ന ളു വ്യത്യസ്ത പരിശീലന തന്ത്രങ്ങളും അദ്ധ്യാപക ശാക്തീകരണത്തില്‍ അവയുടെ സാദ്ധ്യത ; കളും വിശദീകരിക്കുക. (5)

19. ആധുനികഭാഷാശാസ്്രചിന്തകളില്‍ ചോംസ്ലിയന്‍ സിദ്ധാന്തങ്ങള്‍ക്ക്‌ വളരെ പ്രാധാന്യ മുണ്ട്‌. വാക്യവിജ്ഞാനവുമായി ബന്ധപ്പ്പട്ട്‌ ചോംസ്ലിയന്‍ ആശയങ്ങള്‍ എന്തൊക്കെ യാണെന്ന്‌ ക്രോഡീകരിക്കുക. (8)

20. മലയാളത്തിലെ പുതു കവിതകള്‍ ആഖ്യാനം കൊണ്ടും ഭാവുകത്വ നിര്‍മ്മിതി കൊണ്ടും നിരന്തരം പുതുക്കപ്പെടുന്നുണ്ട്‌. പൂതിയ കവിതകളുടെ ചര്‍ച്ചയില്‍ എടുത്തു പറയേണ്ട വയാണ്‌ സൈബര്‍ കവിതകള്‍. മലയാളത്തിലെ സൈബര്‍ കവിത, അവയുടെ സാധ്യത, സ്വാധീനം എന്നിവയെ കേന്ദ്രീകരിച്ച്‌ ഒരു ഉപന്യാസം തയ്യാറാക്കുക. (8)

21. മലയാള ഭാഷാപഠനത്തിന്റെ ഉദ്ദേശ്യപൂര്‍ത്തീകരണത്തിനായി സ്വീകരിക്കാവുന്ന വൃതൃസ്ത ബോധന തന്ത്രങ്ങള്‍, സമീപനങ്ങള്‍ എന്നിവ വ്യക്തമാക്കുകയും നിലവിലിരിക്കുന്ന ഹൈക്ക്കൂള്‍ ക്ലാസ്സുകളിലെ ഭാഷാ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി അവയുടെ പ്രായോഗികത വിമര്‍ശനാത്മകമായി വിലയിരുത്തുകയും ചെയ്യുക. (10)

Related reading

Discussion

Ask a doubt or share a tip.

No comments yet — start the discussion.

Leave a comment

Your email address and number are never published. Required fields are marked

We will email you a code to confirm the address. Posting creates a PSCNET account if you do not have one.

By posting, you agree to our Privacy Policy.